
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കിംഗ് നടന്നുവെന്ന് ആരോപണത്തില്‍ 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തു. ട്വീറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ സൈബര്‍ ആക്രമണത്തിലൂടെ റഷ്യന്‍ ഇടപെടലുണ്ടായെന്നു ഡൊണള്‍ഡ് ട്രംപ് പരസ്യമായി അംഗീകരിച്ചിരുന്നു.
ന്യൂയോര്‍ക്കിലെ തന്റെ ഹോട്ടലായ ട്രംപ് ടവറില്‍ നടത്തിയ പത്രസമ്മേളനത്തിലാണു ട്രംപ് റഷ്യയും സൈബര്‍ ആക്രമണത്തിന് ഉത്തരവാദികളാണെന്നു പറഞ്ഞത്. ‘ഹാക്കിങ്, അതു നടത്തിയതു റഷ്യയാണ്. പക്ഷേ, മറ്റു രാജ്യങ്ങളും വ്യക്തികളും അതു ചെയ്തിട്ടുണ്ടാകാമെന്ന്’ ട്രംപ് പറഞ്ഞത്. സൈബര്‍ സുരക്ഷയില്‍ യുഎസ് പിന്നിലാണെന്നും സ്ഥാനമേറ്റ് 90 ദിവസത്തിനുള്ളില്‍ ഹാക്കിങ് തടയാനുള്ള രൂപരേഖ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകാലത്തു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമെയില്‍ വിവരങ്ങളും മറ്റും ചോര്‍ന്നതിനു പിന്നില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്നു വിവിധ യുഎസ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.