Currency

കുവൈറ്റിൽ പ്രവാ­സി­കളു­ടെ­ ബന്ധു­ക്കൾ­ക്ക് ഇ-വി­സ വഴി­ സന്ദർ­ശക വി­സ

സ്വന്തം ലേഖകൻSunday, January 15, 2017 7:00 pm

കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രവാ­സി­കളു­ടെ­ ബന്ധു­ക്കൾ­ക്ക് ഇ–വി­സ സംവി­ധാ­നം വഴി­ സന്ദർ­ശക വിസ അനു­വദി­ക്കു­ന്ന കാ­ര്യം കുവൈറ്റ് ആഭ്യന്ത്രര മന്താ­ലയം പരിഗണി­ക്കു­ന്നതായി റിപ്പോർട്ട്. മാ­താ­പി­താ­ക്കൾ, ഭാ­ര്യ, മക്കൾ എന്നി­വരെ അടുത്ത ബന്ധുക്കളായി പരിഗണിച്ച് ഇവർക്ക് ഇ–വി­സ സംവി­ധാ­നം വഴി­ സന്ദർ­ശക വിസ അനു­വദി­ക്കനാണ് ആലോചന.

വി­വി­ധ വകു­പ്പു­കളി­ലെ­ തി­രക്ക് ഒഴി­വാ­ക്കു­ക ലക്ഷ്യമിട്ടാണ് ഈ നീക്കം. ഡി­.എൻ.എ വി­വരശേ­ഖരണത്തി­നു­ കാ­ത്തി­രി­ക്കാ­തെ­ എല്ലാ­ വി­ഭാ­ഗം പൗ­രന്മാ­ർ­ക്കും ഇ–പാ­സ്‌പോ­ർ­ട്ട് നൽ­കാൻ മന്ത്രി­സഭാ­യോ­ഗം ഉപപ്രധാ­നമന്ത്രി­യും ആഭ്യന്തരമന്ത്രി­യു­മാ­യ ഷെ­യ്‌ഖ് ഖാ­ലിദ് അൽ ജാ­റ അൽ സബാ­ഹിന് നി­ർദ്­ദേ­ശം നൽകിയതായാണ് റിപ്പോർട്ട്.

ഇതോടൊപ്പം ആഭ്യന്തരമന്ത്രാ­ലയത്തി­ന്റെ­ വെ­ബ്‌സൈ­റ്റ് ഉപയോ­ഗി­ക്കു­ന്നവർ­ക്കു­ പ്രത്യേ­ക കോഡ് നമ്പർ നൽ­കു­ന്നതിന് ആഭ്യന്തരമന്ത്രാ­ലയത്തി­ലെ­ ഇൻ­ഫോ­ സി­സ്‌റ്റം ജനറൽ ഡി­പ്പാ­ർ­ട്ട്‌മെ­ന്റും പബ്ലി­ക്ക് അതോ­റി­റ്റി­ ഫോർ സി­വിൽ ഇൻ­ഫർ­മേ­ഷനും തമ്മിൽ ചർ­ച്ച നടത്തു­ന്നു­ണ്ട്. പി­.കെ­.ഐ നമ്പർ എന്ന പേ­രി­ലാണ് ഈ കോഡ് അറി­യപ്പെ­ടു­ക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x