
റിയാദ്: സൗദി അറേബ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാർത്ത നിഷേധിച്ച് സൗദി ജവാസാത്ത് അധികൃതർ. ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കുന്നതിന് ഭരണകൂടത്തിന് വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ടെന്നും നിലവിൽ പൊതുമാപ്പ് നൽകുന്നത് സംബന്ധിച്ച തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് 90 ദിവസത്തേക്ക് ഇളവ് പ്രഖാപിച്ചുവെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടില്ലാത്ത മുഴുവന്‍ തൊഴില്‍, താമസ നിയമലംഘകര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്നും വിവിധ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.