Currency

എട്ടുവ്യക്തികള്‍, ലോകത്തിലെ പകുതിയിലധികം ജനങ്ങളേക്കാള്‍ സമ്പന്നര്‍

സ്വന്തം ലേഖകന്‍Monday, January 16, 2017 3:25 pm

ലോകത്തുള്ള 360 കോടി ജനങ്ങളുടെ കൈവശമുള്ളതിനേക്കാള്‍ സ്വത്ത് ഈ എട്ടു പേരുടെ കയ്യില്‍ ഉണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോകത്തിലെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്ന് ഓക്‌സ്ഫാം വിശകലന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ദാവോസ്: അതിസമ്പന്നരായ എട്ടു വ്യക്തികളില്‍ ലോകത്തിലെ പകുതിയിലധികം ജനങ്ങളെക്കാള്‍ സമ്പത്തുണ്ടെന്ന് റിപ്പോര്‍ട്ട്. ലോകത്തുള്ള 360 കോടി ജനങ്ങളുടെ കൈവശമുള്ളതിനേക്കാള്‍ സ്വത്ത് ഈ എട്ടു പേരുടെ കയ്യില്‍ ഉണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന രാഷ്ട്രീയ നേതാക്കളുടെയും വ്യവസായ പ്രമുഖരുടേയും വാര്‍ഷിക സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലോകത്തിലെ അതിസമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്ന് ഓക്‌സ്ഫാം വിശകലന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

7500 കോടി ഡോളറിന്റെ സമ്പത്തുള്ള മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്പാനിഷ് വ്യവസായിയായ അമാനിഷ്യോ ഒര്‍ട്ടേഗ രണ്ടാമതും അമേരിക്കന്‍ വ്യവസായി വാറെന്‍ ബഫെറ്റ് ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമതുമാണ്. 2010 ലെ കണക്കുകള്‍ പ്രകാരം സമ്പന്നരായ 43 വ്യക്തികള്‍ക്ക് ലോകത്തിലെ പകുതിയിലധികം ജനങ്ങളെക്കാള്‍ സമ്പത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കണക്കില്‍ കുറവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 62 വ്യക്തികള്‍ക്കാണ് ലോകത്തിലെ പകുതിയിലധികം ജനങ്ങളെക്കാള്‍ സമ്പത്തുണ്ടായിരുന്നത്.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ, ലോകത്തിലെ പാവപ്പെട്ടവരുടെ സമ്പത്തിനെ സംബന്ധിച്ച കണക്കുകള്‍ നേരത്തെ കണക്കുകൂട്ടിയിരുന്നതിലേക്കാള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ അസമത്വം ലോകത്തിലെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് തുരങ്കം വയ്ക്കലാണെന്നും ഓക്‌സഫാം റിപ്പോര്‍ട്ട് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x