റെയില്‍വേയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) ടിക്കറ്റ് ബുക്കിങ്ങിനായി ഐ.ആര്.സി.ടി.സി റെയില്‍ കണക്ട് എന്ന പുത്തന്‍ ആപ്പ് പുറത്തിറക്കി.
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ക്രയവിക്രയത്തിന്റെ കാര്യത്തില്‍ രാജ്യം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ പിന്തുണയുമായി ഇന്ത്യന്‍ റെയില്‍വെയും. റെയില്‍വേയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്) ടിക്കറ്റ് ബുക്കിങ്ങിനായി ഐ.ആര്.സി.ടി.സി റെയില്‍ കണക്ട് എന്ന പുത്തന്‍ ആപ്പ് പുറത്തിറക്കി. ലളിതമായും വളരെ വേഗത്തിലും ടിക്കറ്റ് ബുക്കിങ് സാധ്യമാക്കുന്ന ഈ ആപ്പ് ‘കാഷ്ലെസ് ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ്.
റിസര്‍വേഷന്‍ കൗണ്ടറിനു മുന്നില്‍ നിന്ന് മടുക്കാതെ സ്വന്തം സ്മാര്‍ട്ട്ഫോണില്‍ ഏതാനും ക്ലിക്കുകളിലൂടെ റിസര്‍വേഷന്‍ സാധ്യമാക്കുന്ന പുതിയ ആപ്പ് രാജ്യത്തെ റെയില്‍ യാത്രികര്‍ക്ക് ഉപകാരിയാകുമെന്നത് നിസംശയമാണ്. ടിക്കറ്റിങ് രീതിയായ ഇടിക്കറ്റിങ് സമ്പ്രദായം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.