ഇതുസംബന്ധിച്ച വ്യവസ്ഥക്ക് സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
റിയാദ്: കൗണ്‍സില്‍ ഓഫ്‌എഞ്ചിനിയേഴ്സില്‍ ഇതേവരെയും രെജിസ്റ്റർ ചെയ്യാത്ത എഞ്ചിനീയർമാർ ആറുമാസത്തിനകം രെജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച വ്യവസ്ഥക്ക് സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
രാജ്യത്തെ വിദേശി എഞ്ചിനീയർമാരിൽ വ്യാജ ബിരുദക്കാരും വൈദഗ്ധ്യമില്ലാത്തവരും ധാരാളമുണ്ടെന്ന ആക്ഷേപത്തെ തുടർന്നാണ് രെജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. 213,000 വിദേശ എഞ്ചിനിയര്‍മാര്‍ രാജ്യത്ത് ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുമ്പോള്‍ 6000 സൗദി എഞ്ചിനിയര്‍മാര്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.