Currency

സൗദിയിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കിയേക്കും

സ്വന്തം ലേഖകൻWednesday, January 18, 2017 7:39 am

റിയാദ്: സൗദിയിൽ തൊഴിലെടുക്കുന്ന വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച കരടു നിയമം അടുത്ത ആഴ്ച ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. വിദേശികളുടെ വരുമാനം കൂടുതലായും സൗദിയില്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുതിനാണ് നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനുളള കരടു നിയമത്തിനു ശൂറാ കൗണ്‍സില്‍ ധനകാര്യ സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. 2015ല്‍ വിദേശ തൊഴിലാളികള്‍ 4,200 കോടി ഡേളര്‍ വിദേശങ്ങളിലേക്ക് അയച്ചതായാണ് കണക്കാക്കുന്നത്.

ജോലിയില്‍ പ്രവേശിച്ച്‌ ആദ്യവര്‍ഷം അയക്കുന്ന പണത്തിന് ആറു ശതമാനം നികുതി കരടു നിയമം വ്യവസ്ഥ ചെയ്യുന്നു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ നികുതിയില്‍ ഇളവു വരും. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ നികുതി രണ്ടു ശതമാനമായി കുറയും. കരടു നിയമം നിയം പാസാകുന്നതിന് 150 അംഗ ശൂറാ കൗണ്‍സിലില്‍ 76 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x