സ്വാതന്ത്ര്യ പ്രതീകമായാണ് കറുത്ത വര്‍ഗക്കാരിയുടെ ചിത്രവുമായി അമേരിക്ക നാണയം പുറത്തിറക്കിയത്.അമേരിക്കന്‍ കറന്‍സി പുറത്തിറക്കുന്ന യുഎസ് മിന്റിന്റെ 225ാം വാര്‍ഷികത്തോടനുബന്ധിച്ച് വാഷിങ്ടണ്‍ ഡിസിയില്‍ ട്രഷറി കാഷ് റൂം ഡിപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ചടങ്ങിലാണ് നാണയം പുറത്തിറക്കിയത്.
വാഷിങ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരിയായ യുവതിയുടെ ചിത്രം രേഖപ്പെടുത്തിക്കൊണ്ടുള്ള നാണയം അമേരിക്കയില്‍ പുറത്തിറക്കി. സ്വാതന്ത്ര്യ പ്രതീകമായാണ് കറുത്ത വര്‍ഗക്കാരിയുടെ ചിത്രവുമായി അമേരിക്ക നാണയം പുറത്തിറക്കിയത്.അമേരിക്കന്‍ കറന്‍സി പുറത്തിറക്കുന്ന യുഎസ് മിന്റിന്റെ 225ാം വാര്‍ഷികത്തോടനുബന്ധിച്ച് വാഷിങ്ടണ്‍ ഡിസിയില്‍ ട്രഷറി കാഷ് റൂം ഡിപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ചടങ്ങിലാണ് നാണയം പുറത്തിറക്കിയത്. നൂറു ഡോളറിന്റെ സ്വര്‍ണ നാണയമാണ് പുറത്തിറക്കിയത്.
24 കാരറ്റ് സ്വര്‍ണം കൊണ്ടുള്ള നാണയത്തില്‍ സ്വാതന്ത്ര്യപ്രതീകമായാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വനിതയുടെ ചിത്രം രേഖപ്പെടുത്തി യുഎസ് മിന്റ് നാണയങ്ങളിറക്കാന്‍ തുടങ്ങിയത് 1970 അവസാനത്തോടെയാണ്. ഈ പരമ്പരയില്‍ ആദ്യമായാണ് പരമ്പരാഗത വിഭാഗത്തില്‍പ്പെട്ട വനിതയെ സ്വാതന്ത്ര്യ പ്രതീകമാക്കി അവതരിപ്പിക്കുന്നതെന്ന് മിന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റെറ്റ് ജെപ്‌സണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നാണയത്തില്‍ നക്ഷത്രക്കിരീടം ധരിച്ച യുവതിയുടെ ചിത്രമുള്ള വശത്ത് സ്വാതന്ത്ര്യമെന്നും 1972, 2017 എന്നീ വര്‍ഷങ്ങളും ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.