Currency

കുവൈത്തില്‍ ജനസംഖ്യാ സന്തുലനം നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കും

സ്വന്തം ലേഖകന്‍Thursday, January 19, 2017 2:25 pm

അനാവശ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി അധികംവരുന്ന വിദേശികളെ കുറയ്ക്കുന്നതിനും ജനസംഖ്യയിലെ ഭീമമായ അന്തരം ഇല്ലാതാക്കുന്നതിനും വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കുമെന്നും തൊഴില്‍ വിപണിയില്‍ ക്രമീകരണം നടത്തുന്നകാര്യം പഠന ഘട്ടത്തിലാണെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.

കുവൈത്ത് സിറ്റി: ജനസംഖ്യാ സന്തുലനം പൂര്‍ണമായി നടപ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നു കുവൈത്ത് തൊഴില്‍ മന്ത്രി. അനാവശ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി അധികംവരുന്ന വിദേശികളെ കുറയ്ക്കുന്നതിനും ജനസംഖ്യയിലെ ഭീമമായ അന്തരം ഇല്ലാതാക്കുന്നതിനും വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കുമെന്നും തൊഴില്‍ വിപണിയില്‍ ക്രമീകരണം നടത്തുന്നകാര്യം പഠന ഘട്ടത്തിലാണെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. തൊഴില്‍ വിപണിക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.

ജനസംഖ്യാ സന്തുലനവുമായി ബന്ധപ്പെട്ട് ചില എംപിമാര്‍ നടത്തിയ പ്രസ്താവനകള്‍ക്കുള്ള പ്രതികരണമായാണ് മന്ത്രി ഹിന്ദ് അല്‍ സബീഹ് ഇക്കാര്യം പറഞ്ഞത്. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കും. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. തൊഴില്‍ വിപണിക്ക് പ്രയാസമാവാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇത് ഒരു മാസം കൊണ്ടോ വര്‍ഷം കൊണ്ടോ നടപ്പിലാക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശികളുടെ എണ്ണം കുറച്ചു സീദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x