
കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നിയമിതരായ നഴ്സുമാരില്‍ 80 ശതമാനത്തിനും ജോലി മികവില്ലെന്ന് വിലയിരുത്തല്‍. ഹൃദ്രോഗവിഭാഗം, ഓപറേഷന് തിയറ്ററുകള്‍ തുടങ്ങി സങ്കീര്‍ണസ്വഭാവമുള്ള മേഖലകളില്‍ നിയമിക്കപ്പെട്ട നഴ്സുമാരാണ് ജോലിമികവിന്റെ കാര്യത്തില്‍ ഏറ്റവും പിറകിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ നടത്തിയ മികവ് പരീക്ഷയില്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിച്ചത് അമ്പതില്‍ താഴെ മാര്‍ക്കാണ്.
പ്രൊബേഷന്‍ കാലയളവിലെ ജോലി മികവിന്റെ അടിസ്ഥാനത്തില്‍ ഒമ്പതു മുതല്‍ 43 ശതമാനം വരെ മാര്‍ക്ക് മാത്രമാണ് ഭൂരിഭാഗം നഴ്സുമാര്‍ക്കും ലഭിച്ചതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രത്യേക പരിശീലനവും കൂടുതല്‍ പ്രവൃത്തി പരിചയവും ഉള്ള എ വിഭാഗത്തെയാണ് ഓപ്പറേഷന് തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ സ്വഭാവമുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ബി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഇന്േറണല് വാര്‍ഡുകളിലും സി വിഭാഗക്കാര്‍ക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തിലും ആയിരിക്കും ഡ്യൂട്ടി. എ വിഭാഗത്തിലുള്ളവര്‍ക്ക് 750 ദിനാറും ബി വിഭാഗത്തില്‍പെട്ടവര്‍ക്ക് 700 ദിനാറും. സി വിഭാഗത്തിന് 650 ദിനാറുമാണ് പ്രതിമാസ ശമ്പളം.
അതേസമയം എ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ഫെക്ഷന് അലവന്‍സ്, അപകട അലവന്‍സ്, നൈറ്റ് ഷിഫ്റ്റ് അലവന്‍സ് എന്നിങ്ങനെ ആനുകൂല്യങ്ങളും ലഭിക്കും. സങ്കീര്‍ണമായ മേലയില്‍ ജോലി ചെയ്യുന്നവര്‍ കാര്യക്ഷമതയില്‍ പിറകിലാകുന്നുവെന്നത് ആശങ്കയോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. നേരത്തെ മെഡിക്കല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ആയിരുന്ന ഡോ ജമാല്‍ അല്‍ ഹര്‍ബി ആരോഗ്യ മന്ത്രിയായി ചുമതലയേറ്റടുത്ത ശേഷം ജീവനക്കാരുടെ മികവ് പരിശോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.