Currency

ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്

സ്വന്തം ലേഖകന്‍Friday, January 20, 2017 12:30 pm

റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എല്‍ വേള്‍ഡ് എക്കണോമിക്ക് ഫോറം തയാറാക്കിയ പട്ടികയിലാണ് ബംഗളൂരു ഒന്നാമതെത്തിയത്. സാങ്കേതിക വികസനം, നൂതന ആശയ വിനിമയ സൗകര്യങ്ങള്‍, കൂടുതല്‍ ജനസംഖ്യ വളര്‍ച്ച ഉള്‍ക്കൊള്ളാനുള്ള കഴിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബംഗലുരുവിനെ മികച്ച ഡയനാമിക് നഗരമായി തെരഞ്ഞെടുത്തത്.

ബംഗളൂരു: ലോകത്തിലെ ദ്രൂതഗതിയില്‍ വളരുന്ന മികച്ച മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യയുടെ ഐടി നഗരം ബംഗളൂരു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എല്‍ വേള്‍ഡ് എക്കണോമിക്ക് ഫോറം തയാറാക്കിയ പട്ടികയിലാണ് ബംഗളൂരു ഒന്നാമതെത്തിയത്. സാങ്കേതിക വികസനം, നൂതന ആശയ വിനിമയ സൗകര്യങ്ങള്‍, കൂടുതല്‍ ജനസംഖ്യ വളര്‍ച്ച ഉള്‍ക്കൊള്ളാനുള്ള കഴിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബംഗലുരുവിനെ മികച്ച ഡയനാമിക് നഗരമായി തെരഞ്ഞെടുത്തത്.

ജെഎല്‍എല്ലിന്റെ കണക്കുപ്രകാരം അമേരിക്കയിലെ സിലിക്കണ്‍ വാലിപോലും ബംഗളുരുവിന് പിന്നിലാണ്. മികച്ച സിറ്റികളുടെ പട്ടികയില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളായ ഹൈദരാബാദ് (5), പൂനൈ (13), ചെന്നൈ (18),ഡല്‍ഹി (23),മുംബൈ (25) തുടങ്ങിയവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ലോകത്തിലെ മികച്ച മുപ്പത് നഗരങ്ങളെ തെരഞ്ഞെടുത്തതില്‍ ബംഗളുരു ഒന്നാം സ്ഥാനത്ത് എത്തുന്നത്.

വളര്‍ന്നു വരുന്ന മെഗാസിറ്റികളായ ചെന്നൈ, മാനില, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ സാങ്കേതിക മികവില്‍ മുന്നിലാണെങ്കിലും മതിയായ അടിസ്ഥാന സൗകര്യങ്ങളോ, ജീവിത നിലവാരമോ ഇല്ല. ഉയര്‍ന്ന ജനസംഖ്യാ സാന്ദ്രതയും, അസമത്വവും ഈ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാണെന്നും മികച്ച നഗരാസൂത്രണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്നും ജെഎല്‍എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x