Currency

ഇറാനിലേക്കുളള വീസ ഒമാനില്‍ ഒരു മണിക്കൂറിനുളളില്‍

സ്വന്തം ലേഖകന്‍Sunday, January 22, 2017 11:46 am

നേരത്തെ വീസ നടപടികള്‍ക്കായി രണ്ട് ദിവസമെങ്കിലും വേണ്ടിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് വീസചട്ടങ്ങള്‍ ലഘൂകരിച്ചത്.

മസ്‌കത്ത്: ഒമാനില്‍ നിന്ന് ഇറാനിലേക്കുളള വീസ ഇനി ഒരു മണിക്കൂറിനുള്ളില്‍ ലഭിക്കും. ഒമാനിലെ ഇറാന്‍ നയതന്ത്രകാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പതിനഞ്ച് ഏജന്‍സികള്‍ സജ്ജമായിട്ടുണ്ടെന്നും ഇറാനിലെ ഉപസ്ഥാനപതി മുഹമ്മദ് തൗടൗഞ്ചി അറിയിച്ചു. നേരത്തെ വീസ നടപടികള്‍ക്കായി രണ്ട് ദിവസമെങ്കിലും വേണ്ടിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുളള വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് വീസചട്ടങ്ങള്‍ ലഘൂകരിച്ചത്. നിരവധി ഇറാന്‍ കമ്പനികള്‍ ഒമാനില്‍ സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ 2016ല്‍ 1.35 ബില്യന്‍ ഡോളറിന്റെ വ്യവസായ ഇടപാടുകള്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് മുപ്പത്തഞ്ച് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. 2017ലും വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x