നിലവിലെ ഒരു മില്യണ്‍ (6.8 കോടി) ഡോളറില്‍ നിന്ന് 1.8 മില്യണ്‍ ( 12.2 കോടി) ഡോളറാക്കി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് കുടിയേറുന്ന നിക്ഷേപകര്‍ക്ക് തിരിച്ചടി. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി ഇരട്ടിയോളമായി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ സാമ്പത്തിക ശേഷി നിര്‍ണയിക്കുന്ന പരിധിയാണ് ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിലെ ഒരു മില്യണ്‍ (6.8 കോടി) ഡോളറില്‍ നിന്ന് 1.8 മില്യണ്‍ ( 12.2 കോടി) ഡോളറാക്കി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ.
തൊഴില്ലായ്മ കൂടുതലുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ ബിസിനസ് ആരംഭിക്കാന്‍ നിക്ഷേപിക്കേണ്ട പരിധിയിലും വര്‍ധനവ് വരുത്തണമെന്നാണ് ശുപാര്‍ശ. പുതിയ ശുപാര്‍ശയില്‍ 90 ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
ഇ.ബി 5 പ്രോഗ്രാം എന്നറിയപ്പെടുന്ന അമേരിക്കന്‍ കുടിയേറ്റത്തിന് കര്‍ശനമായ വ്യവസ്ഥകളാണ് ഉള്ളത്. കുറഞ്ഞത് 10 അമേരിക്കക്കാര്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള ജോലി നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി ലഭിക്കു. രണ്ട് വര്‍ഷത്തോളം ഈ വ്യവസ്ഥകള്‍ തുടരും. അതിന് ശേഷം ഇത് അധികൃതര്‍ക്ക് വേണമെങ്കില്‍ എടുത്ത് കളയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.