Currency

ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സേവനം ഹോങ്കോങ് നിര്‍ത്തിവെച്ചു

സ്വന്തം ലേഖകന്‍Sunday, January 22, 2017 6:46 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രകാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സേവനം ഹോേങ്കാങ് ഭരണകൂടം നിര്‍ത്തിവെച്ചു. തിങ്കളാഴ്ച മുതല്‍ ഹോങ്കോങിലെത്തുന്നവര്‍ നേരത്തെ തന്നെ വിസക്കായി അപേക്ഷിക്കണം. നേരത്തെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഹോേങ്കാങിലെത്തുന്നവര്‍ക്ക് 14 ദിവസം വരെ ഹേങ്കോങില്‍ താമസിക്കാന്‍ സാധിക്കുമായിരുന്നു.

ഇന്ത്യക്കാര്‍ക്കുള്ള പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ ജനുവരി 23 മുതല്‍ ആരംഭിക്കും. എല്ലാ ഇന്ത്യക്കാരും പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഹോങ്കോങ്‌ എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. രജിസ്‌ട്രേഷനില്ലാതെ എത്തുന്ന യാത്രികരെ രാജ്യത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ഹോങ്കോങ്‌ ഭരണകൂടം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. പ്രീ അറൈവല്‍ രജിസ്‌ട്രേഷന് ആറ് മാസത്തെ കാലവധിയുണ്ടാകും. വ്യാപാര ആവശ്യത്തിനായി ഹോേങ്കാങിലെത്തുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x