
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ H5N8 പക്ഷിപ്പനി പടരുന്നു. വേള്‍ഡ് ആനിമല്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് രാജ്യത്തെ വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ജഹ്റ മേഖലയില്‍ 144 പക്ഷികള്‍ പക്ഷിപ്പനി ബാധിച്ച ചത്തതായും റിപ്പോർട്ടുണ്ട്.
അതേസമയം പക്ഷിപ്പനി വൈറസ് ബാധിച്ച് ആരും ഇത് വരെ ആശുപത്രികളിലും , ക്ലിനിക്കുകളിലും ചികിത്സ തേടിയെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ: മാജിദാ അല്‍ – ഖത്താന്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയവും, കാര്‍ഷിക മന്ത്രാലയവും സംയുക്തമായി പക്ഷിപ്പനിക്കെതിരെ പ്രതിരോധ നടപടികളെടുത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.