അടുത്ത മാസം ഒന്ന് മുതല്‍ ദുബായ് കൊച്ചി സര്‍വീസ് ആരംഭിക്കും. രാവിലെ 9.15 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് ദുബായില്‍ എത്തും. ദുബായില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് വിമാനം കൊച്ചിയിലേക്ക് തിരിക്കും. വൈകിട്ട് 6.50 ന് കൊച്ചിയിലെത്തും. സര്‍വീസിന് 40 കിലോഗ്രാം സൗജന്യ ബാഗേജ് അടക്കമുള്ള ഓഫറുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.
ദുബായ്: എയര്‍ ഇന്ത്യയുടെ ഏറ്റവും ആധുനിക വിമാനമായ ഡ്രീംലൈനര്‍ അടുത്ത മാസം ഒന്ന് മുതല്‍ ദുബായ് കൊച്ചി സര്‍വീസ് ആരംഭിക്കും. രാവിലെ 9.15 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് ദുബായില്‍ എത്തും. ദുബായില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് വിമാനം കൊച്ചിയിലേക്ക് തിരിക്കും. വൈകിട്ട് 6.50 ന് കൊച്ചിയിലെത്തും. സര്‍വീസിന് 40 കിലോഗ്രാം സൗജന്യ ബാഗേജ് അടക്കമുള്ള ഓഫറുകള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.
ദുബായിലെ ഇന്ത്യന്‍കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ സര്‍വീസിനെക്കുറിച്ച് പ്രഖ്യാപിച്ചത്. താരതമ്യേന കുറഞ്ഞ നിരക്കാകും യാത്രക്കാരില്‍ നിന്നും ഈടാക്കുക. 18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഉണ്ടാവുക.
എയര്‍ ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ സര്‍വീസാണ് ഡ്രീം ലൈനര്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.