കൊലപാതകക്കേസുകളില്‍ ജയിലില്‍ കഴിയുകയായിരുന്ന രാജകുടുംബാംഗം ഫൈസല്‍ അല്‍ സബാ അടക്കമുള്ളവരെയാണ് തൂക്കിലേറ്റിയത്. വാക്കേറ്റത്തിനിടെ മറ്റൊരു രാജകുടുംബാംഗത്തെ വെടിവച്ചു കൊന്ന കേസിലാണ് ഫൈസല്‍ അല്‍ സബായെ തൂക്കിലേറ്റിയത്.
കുവൈത്ത് സിറ്റി: കുവൈത്ത് രാജകുടുംബാംഗം ഉള്‍പ്പെടെ ആറു പേരെ ഇന്നു പുലര്‍ച്ചെ തൂക്കിലേറ്റി. കൊലപാതകക്കേസുകളില്‍ ജയിലില്‍ കഴിയുകയായിരുന്ന രാജകുടുംബാംഗം ഫൈസല്‍ അല്‍ സബാ അടക്കമുള്ളവരെയാണ് തൂക്കിലേറ്റിയത്. വാക്കേറ്റത്തിനിടെ മറ്റൊരു രാജകുടുംബാംഗത്തെ വെടിവച്ചു കൊന്ന കേസിലാണ് ഫൈസല്‍ അല്‍ സബായെ തൂക്കിലേറ്റിയത്.
കുവൈത്തി വനിതയായ നസ്ര അല്‍ അന്‍സിയെയും തൂക്കിലേറ്റിയിട്ടുണ്ട്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം നടക്കുന്ന പന്തലിനു തീകൊളുത്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 59 പേരുടെ മരണത്തിനിടയാക്കിയ കേസിലാണ് നസ്ര അല്‍ അന്‍സിയെ ശിക്ഷിച്ചത്. 2013 ലാണ് ഇതിനു മുമ്പു കുവൈത്തില്‍ വധശിക്ഷ നടപ്പാക്കിയത്.
രണ്ടുപേര്‍ ഈജിപ്തുകാരും ഒരാള്‍ ബംഗ്ലാദേശിയും ഒരാള്‍ ഫിലിപ്പീന്സുകാരിയുമാണ്. ഫിലിപ്പീന്‍സ് എയര്‍ഫോഴ്സില്‍ ലഫ്റ്റനന്റ് കേണലായ അംഗാരിസ് പവയുടെ സഹോദരി ജകാതിയയാണ് തൂക്കിലേറ്റപ്പെട്ട മറ്റൊരാള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.