Currency

വിദേശികളുടെ എണ്ണം ഒമാനില്‍ നിയന്ത്രിക്കണമെന്ന് ഉപപ്രധാനമന്ത്രി

സ്വന്തം ലേഖകന്‍Thursday, January 26, 2017 10:56 am

വിദേശികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്. മന്ത്രിസഭായോഗത്തിലാണ് സയ്യിദ് ഫഹദ് ആശങ്ക പങ്കുവെച്ചത്.

ഒമാന്‍: ഒമാനിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഉപപ്രധാനമന്ത്രി. വിദേശികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്. മന്ത്രിസഭായോഗത്തിലാണ് സയ്യിദ് ഫഹദ് ആശങ്ക പങ്കുവെച്ചത്.

ഒമാനില്‍ വിദേശ തൊഴില്‍ ശക്തി വര്‍ധിച്ചു വരുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കണം. സര്‍ക്കാര്‍ സ്വാകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളില്‍ ഇതിന്നായി കൂടുതല്‍ പ്രവൃത്തികള്‍ നടപ്പിലാക്കണം. വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുകയാണ് ഇതിന് പ്രാഥമികമായി ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു.

സ്വദേശി വിദ്യാര്‍ഥികളുടെ പരിശീലനക്കുറവ് മൂലം, ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സയ്യിദ് വ്യക്തമാക്കി. വ്യത്യസ്ത മേഖലകളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷിടിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x