Currency

പക്ഷിപ്പനി: കുവൈത്തില്‍ വീണ്ടും ഇറക്കുമതി നിരോധിച്ചു

സ്വന്തം ലേഖകന്‍Thursday, January 26, 2017 11:43 am

പക്ഷിപ്പനി പടരുന്നതായ ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കുവൈത്തില്‍ ഇറക്കുമതി നിരോധനമേര്‍പ്പെടുത്തിയത്. ജര്‍മനി, ഹംഗറി, ജപ്പാന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം.

കുവൈത്ത് സിറ്റി: നാലു രാജ്യങ്ങളില്‍ നിന്നുകൂടി പൗള്‍ട്രി ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു. പക്ഷിപ്പനി പടരുന്നതായ ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കുവൈത്തില്‍ ഇറക്കുമതി നിരോധനമേര്‍പ്പെടുത്തിയത്. ജര്‍മനി, ഹംഗറി, ജപ്പാന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം.

കഴിഞ്ഞദിവസം അഞ്ചുരാജ്യങ്ങളില്‍ നിന്ന് കോഴി, താറാവ് ഇറക്കുമതി വിലക്കിയിരുന്നു. തുനീഷ്യ, സെര്‍ബിയ, ബള്‍ഗേറിയ, യുക്രെയ്ന്‍, റുമേനിയ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കാണ് നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയത്. ജീവനുള്ളതും ശീതീകരിച്ചതുമായ കോഴികള്‍, അലങ്കാര പക്ഷികള്‍, മുട്ട തുടങ്ങിയവക്ക് നിയമം ബാധകമാണ്.

അതേസമയം, നിലവില്‍ വിപണിയിലുള്ള മാംസ ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ബാധകല്ലെന്നും പാകം ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ പേടിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. രോഗംപടരാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധ നിയന്ത്രിക്കുന്നതിന് കുവൈത്ത് കാര്‍ഷിക മത്സ്യ വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x