Currency

യു.എസ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയും

സ്വന്തം ലേഖകന്‍Thursday, January 26, 2017 12:13 pm

ഇതിനുള്ള ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈയാഴ്ച ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. 120 ദിവസത്തിനുള്ളില്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രവേശനം പൂര്‍ണമായും നിരോധിക്കാനാണ് യുഎസിന്റെ നീക്കം.

വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികളെയും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും യു.എസ് തടയും. ഇതിനുള്ള ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈയാഴ്ച ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. 120 ദിവസത്തിനുള്ളില്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രവേശനം പൂര്‍ണമായും നിരോധിക്കാനാണ് യുഎസിന്റെ നീക്കം. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ നിയമം കര്‍ശനമാക്കുക, അതിര്‍ത്തിസുരക്ഷ ശക്തമാക്കുക എന്നീ വിഷയങ്ങളിലും തീരുമാനമെടുക്കുമെന്ന് സൂചനയുണ്ട്.

തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വാഗ്ദാനങ്ങളില്‍ ഒന്നായ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്മതില്‍ പണിയുമെന്നും പ്രഖ്യാപിച്ചു. കുടിയേറ്റക്കാരെ തടയാന്‍ 2000 മൈല്‍ നീണ്ടുകിടക്കുന്ന മതിലാണ് പണിയുക. സുരക്ഷാകാരണങ്ങളാലാണ് യു.എസ് മെക്‌സികോ അതിര്‍ത്തിയില്‍ മതില്‍ പണിയാനൊരുങ്ങുന്നത്.

ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ യു.എസിലേക്ക് തടയുന്നതിന്റെ ഭാഗമായി വിസ നടപടികള്‍ കടുപ്പിക്കുകയും ലക്ഷ്യമിടുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x