ലോകത്ത് സാമ്പത്തികമായും വികസനപരമായും സൈനികപരമായും ഏറ്റവും ശക്തിയേറിയ എട്ടു രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2017ലെ കണക്ക് പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത്. ലോകത്ത് സാമ്പത്തികമായും വികസനപരമായും സൈനികപരമായും ഏറ്റവും ശക്തിയേറിയ എട്ടു രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2017ലെ കണക്ക് പ്രകാരമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് ചൈന. ജപ്പാന്, റഷ്യ, ജര്‍മനി എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇവയ്ക്കു പിന്നില്‍ ആറാമതായാണ് ഇന്ത്യയുടെ സ്ഥാനം. ഇറാന്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് ഏറ്റവും കധികം പേര്‍ക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതെന്നും മാഗസിന് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാത്രമല്ല, സാമ്പത്തിക രംഗത്തും ശ്രദ്ധേയമായ വളര്‍ച്ചയാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്ത് കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തി നേട്ടം കൊയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ വന്‍കിട രാജ്യങ്ങളായ അമേരിക്ക, ജപ്പാന്, ചൈന, റഷ്യ എന്നിവരൊക്കെ ഇന്ത്യയെ പങ്കാളിയാക്കാന്‍ മല്‍സരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സൈനികശക്തികളില്‍ ഒന്നാണ് ഇന്ത്യ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.