ഇന്ത്യന്‍ റിപബ്ലിക് ദിനം, ഐ.എസ്.സിയുടെ സുവര്‍ണ ജൂബിലി, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് എന്നിവയുടെ ആവേശങ്ങള്‍ ഫെസ്റ്റില്‍ സംഗമിക്കും. ഇന്ത്യന്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഐ.എസ്.സി സംഘടിപ്പിക്കുന്ന ഏഴാമത് ഉത്സവമാണിത്.
അബൂദബി: യു.എ.ഇ ഇന്ത്യ ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമായി. മൂന്ന് ദിവസങ്ങളിലായി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എസ്.സി) നേതൃത്വത്തില്‍ നടക്കുന്ന യു.എ.ഇ ഇന്ത്യ ഫെസ്റ്റിന് മൂന്ന് ആഘോഷങ്ങളാണ് ഇത്തവണ ഉള്ളത്. ഇന്ത്യന്‍ റിപബ്ലിക് ദിനം, ഐ.എസ്.സിയുടെ സുവര്‍ണ ജൂബിലി, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് എന്നിവയുടെ ആവേശങ്ങള്‍ ഫെസ്റ്റില്‍ സംഗമിക്കും. ഇന്ത്യന്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഐ.എസ്.സി സംഘടിപ്പിക്കുന്ന ഏഴാമത് ഉത്സവമാണിത്. ഇന്ത്യ ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇതുവരെ നടത്തിയിരുന്നതെങ്കിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റിപബ്ലിക് ദിന മുഖ്യാതിഥിയാകുന്നത് പരിഗണിച്ച് യു.എ.ഇ ഇന്ത്യ ഫെസ്റ്റ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
നിലവില്‍ 2500ലധികം അംഗങ്ങളുള്ള ഐ.എസ്.സി 1967 ല്‍ ചെറിയൊരു കെട്ടിടത്തിനകത്ത് ഓഫിസ് സജ്ജീകരിച്ച് പ്രവര്‍ത്തനം തുടങ്ങി അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സുവര്‍ണ ജൂബിലിയുടെ നിറവിലത്തെിയ വര്‍ഷം തന്നെയാണ് ഐ.എസ്.സിക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡും ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി 11.30 വരെയാണ് ഫെസ്റ്റില്‍ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള നൂറിലധികം കലാകാരന്മാര് വേദിയിലത്തെും. വ്യാപാര പ്രദര്‍ശനവുമുണ്ടാകും.
പത്ത് ദിര്‍ഹമാണ് ഫെസ്റ്റിവലിലേക്കുള്ള പ്രവേശന ടിക്കറ്റ് ഫീസ്. മൂന്ന് ദിവസത്തേക്കും ഈ ടിക്കറ്റ് ഉപയോഗിക്കാം. വസ്ത്രം, ട്രാവല്‍ ടൂറിസം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ബാങ്കുകള്‍, പുസ്തകശാലകള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.