Currency

സൗദിയിൽ ഏപ്രിൽ മുതൽ സെലക്ടീവ് ടാക്സ്

സ്വന്തം ലേഖകൻFriday, January 27, 2017 10:39 pm

സിഗരറ്റ് ,പുകയില ഉല്‍പ്പന്നങ്ങള്‍ ,എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവക്ക് നൂറുശതമാനം നികുതി ഈടാക്കാനാണ് തീരുമാനം.

റിയാദ്: സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്സ് ഏപ്രില്‍ ആദ്യം മുതല്‍ പ്രാബല്യത്തിൽ വരും. സിഗരറ്റ് ,പുകയില ഉല്‍പ്പന്നങ്ങള്‍ ,എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവക്ക് നൂറുശതമാനം നികുതി ഈടാക്കാനാണ് തീരുമാനമെന്ന് നികുതി മന്ത്രാലയം വ്യക്തമാക്കി.

ശീതള പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതിയും ഈടാക്കും. പുതിയ നികുതി നടപ്പാക്കുന്നതിന് ഇറക്കുമതിക്കാരും രാജ്യത്തെ ഫാക്ടറികളും സാങ്കേതികവും ധനാപരവുമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്ന് അതോറിറ്റി ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് അല്‍ ഖറാശി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x