Currency

കുവൈത്തില്‍ 100 സൗരോര്‍ജ പെട്രോള്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും

സ്വന്തം ലേഖകന്‍Sunday, January 29, 2017 9:57 am

പാരമ്പര്യേതര ഊര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉപയോഗത്തിന്റെ ഭാഗമായി കുവൈത്തില്‍ അഞ്ചു വര്‍ഷത്തിനകം സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 100 പെട്രോള്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.

കുവൈത്ത് സിറ്റി: പാരമ്പര്യേതര ഊര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉപയോഗത്തിന്റെ ഭാഗമായി കുവൈത്തില്‍ അഞ്ചു വര്‍ഷത്തിനകം സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 100 പെട്രോള്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. നിലവിലുള്ളവ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിക്കും.

കുവൈത്തില്‍ വൈദ്യുതി ഉപയോഗത്തിന്റെ 15 ശതമാനം 2030ന് അകം പാരമ്പര്യേതര ഊര്‍ജത്തില്‍ നിന്നായിരിക്കണമെന്ന അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വീക്ഷണം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് കെഎന്‍പിസി സൗരോര്‍ജത്തിലേക്കു മാറുന്നത്. നിലവില്‍ റിഖായ്, സഹ്റാ മേഖലകളില്‍ പെട്രോള്‍ സ്റ്റേഷനുകള്‍ സോളര്‍ എനര്‍ജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x