. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്മാര്ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
വാഷിങ്ടണ്‍: അമേരിക്കന്‍ പൗരന്മാര്ക്ക് ഇറാനില്‍ വിലക്കേര്‍പ്പെടുത്തി. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്മാര്ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ‘ട്രംപിന്റെ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്നതാണ്. ഇത് അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാകുമെന്നും’ ഇറാന് വിദേശ കാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പുവെച്ചതോടെ ലിബിയ, സുഡാന്, സൊമാലിയ, സിറിയ, ഇറാഖ്, ഇറാന്, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അമേരിക്കക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല.
നേരത്തെ അമേരിക്കന്‍-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെയും ഇറാന് പ്രസിഡന്റ് ഹസ്സന് റൗഹാനി രംഗത്തെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.