35 ട്രെയിനുകളും 13 വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മൂടല്‍ മഞ്ഞ് മൂലം ഏഴു രാജ്യാന്തര വിമാനങ്ങളുടെയും സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍, വിമാന സര്‍വീസുകള്‍ വൈകുന്നു. 35 ട്രെയിനുകളും 13 വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മൂടല്‍ മഞ്ഞ് മൂലം ഏഴു രാജ്യാന്തര വിമാനങ്ങളുടെയും സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ 40 ലേറെ വിമാനങ്ങളും 28 ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.