വെളുപ്പിന് മൂടല്മഞ്ഞിന് സാധ്യത വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യു.എ.ഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ തെളിവെന്നോണം വെളുപ്പിനെ മൂടല്‍മഞ്ഞ് സജീവമാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ കനത്തു വരാന്‍ സാധ്യതയുണ്ട്.
അബൂദബി: യുഎയില്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് അബൂദബി പൊലിസിന്റെ മുന്നറിയിപ്പ്. വെളുപ്പിന് മൂടല്മഞ്ഞിന് സാധ്യത വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യു.എ.ഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ തെളിവെന്നോണം വെളുപ്പിനെ മൂടല്‍മഞ്ഞ് സജീവമാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ കനത്തു വരാന്‍ സാധ്യതയുണ്ട്.
വെളുപ്പിന് തൊഴിലാളികളെയും കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ദൃശ്യപരിധി കുറവാണെങ്കില്‍ വാഹനം ഓടിക്കുന്നതില്‍ നിന്ന് ഡ്രൈവര്‍മാര്‍ പിന്തിരിയണമെന്ന് അബൂദബി പൊലിസ് ഉന്നത ഉദ്യോഗസ്ഥന് ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സേഹി പറഞ്ഞു.
മൂടല്‍മഞ്ഞുള്ളപ്പോള്‍ ഒരിക്കലും മറ്റു വാഹനത്തെ മറികടക്കാന്‍ നോക്കരുത്. തൊട്ടു മുന്നിലെ വാഹനവുമായി നിശ്ചിത അകലം പുലര്‍ത്തി വേണം നീങ്ങാന്‍. ദൃശ്യപരിധി നന്നെ കുറവാണെങ്കില്‍ പ്രധാന റോഡുകളില്‍ നിന്ന് മാറി സുരക്ഷിത സ്ഥാനത്ത് വാഹനം ഒതുക്കി നിര്‍ത്തണമെന്നും യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടുകള്‍ പ്രാധാന്യപൂര്‍വം കണക്കിലെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.