വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഞായറാഴ്ച വൈകിട്ട് 5.30 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാറുകള്‍, മദ്യശാലകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഡല്‍ഹി എക്സൈസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഞായറാഴ്ച വൈകിട്ട് 5.30 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാറുകള്‍, മദ്യശാലകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഡല്‍ഹി എക്സൈസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മദ്യം വിളമ്പുന്ന ക്ലബ്ബുകളും ഉത്തരവിന്റെ പരിധിയില്‍ വരും.
മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. 23നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നടക്കുന്ന 26നും ഡല്‍ഹിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.