സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ ഡെല്‍ഹി മെട്രോ പ്രവര്‍ത്തനം നിര്‍ത്തിവെക്കും
ന്യൂഡൽഹി: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ ഡെല്‍ഹി മെട്രോ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. ഡെല്‍ഹിയിലേക്കുള്ള പ്രധാന മെട്രോ പാതകളെല്ലാം തല്‍ക്കാലത്തേക്ക് അടക്കാനും ഡല്‍ഹി പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ ഡല്‍ഹിയിലെ 12 സ്റ്റേഷനുകള്‍ രാത്രി എട്ടു മുതല്‍ താൽക്കാലികമായി അടച്ചിടുമ്പോൾ, ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലുള്ള മെട്രോ സ്‌റ്റേഷനുകള്‍ അര്‍ധരാത്രി 11.30 മുതല്‍ അടച്ചിടും.
രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്‍, ലോക് കലാണ്‍ മാര്‍ഗ്, ജന്‍പഥ്, മാന്‍ഡി ഹൗസ്, ബരാഖംബാ റോഡ്, ആര്‍.കെ. ആശ്രം മാര്‍ഗ്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ്, ശിവാജി സ്റ്റേഡിയം തുടങ്ങിയ സ്റ്റേഷനുകളാണ് അടച്ചിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.