ന്യൂഡൽഹി: വീട്ടുകരം ഇല്ലാതാക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിൽവന്നാൽ വീട്ടുകരം ഒഴിവാക്കുമെന്നാണ് കേജരിവാൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
വീട്ടുകരം വ്യാപകമായ അഴിമതിയ്ക്ക് വഴിവെക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൗൺസിലർമാരും ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടത്തുന്നതെന്നും ചൂണ്ടിക്കാണിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.