വ്യാഴാഴ്ച ഉയര്‍ന്ന താപനില 37.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ബുധനാഴ്ച 39.2 ഡിഗ്രിയായിരുന്നു ചൂട്. 2010 മാര്‍ച്ചിനു ശേഷം രേഖപ്പെടുത്തുന്ന കൂടിയ ചൂടാണിത്. പത്തു ദിവസം മുന്‍പ് വെറും 24 ഡിഗ്രിയായിരുന്നു ഡല്‍ഹിയിലെ കൂടിയ ചൂട്. കുറഞ്ഞത് ഒന്‍പത് ഡിഗ്രിയും.
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ചൂട് കൂടുന്നു. ഡല്‍ഹിയില്‍ പത്ത് ദിവസത്തിനുള്ളില്‍ 13 ഡിഗ്രി ചൂട് കൂടിയതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉയര്‍ന്ന താപനില 37.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ബുധനാഴ്ച 39.2 ഡിഗ്രിയായിരുന്നു ചൂട്. 2010 മാര്‍ച്ചിനു ശേഷം രേഖപ്പെടുത്തുന്ന കൂടിയ ചൂടാണിത്. പത്തു ദിവസം മുന്‍പ് വെറും 24 ഡിഗ്രിയായിരുന്നു ഡല്‍ഹിയിലെ കൂടിയ ചൂട്. കുറഞ്ഞത് ഒന്‍പത് ഡിഗ്രിയും.
ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്തയാഴ്ചയോടെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് മറികടക്കും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സാധാരണ ഡല്‍ഹിയിലെ താപനില ഉത്തരേന്ത്യയെ അപേക്ഷിച്ച് ഒരു ഡിഗ്രി കൂടുതലായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.