
കുവൈത്ത് സിറ്റി: വ്യക്തിഗത ഫോണ്‍ സംഭാഷണങ്ങള്‍ അധികൃതര്‍ ചോര്‍ത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സൈബര്‍ നിയമത്തില്‍ ആഭ്യന്തരമന്ത്രാലയം ഭേദഗതി വരുത്തിയതായും ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളും നിരീക്ഷിക്കുന്നതിനായി അധികൃതര്‍ക്ക് അനുമതി നല്‍കുന്ന പുതിയ ഉത്തരവ് ഇറങ്ങിയെന്നുള്ള പ്രചാരണം മന്ത്രാലയം നിഷേധിച്ചു.
ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷാ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ ആളുകളുടെയും വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പു നല്‍കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് പുതിയ ഇലക്ട്രോണിക് മീഡിയ നിയമം വന്നതിനു ശേഷം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുമായി ബന്ധപ്പെട്ടു 106 അപേക്ഷകള്‍ ലഭിച്ചതായും അവയില്‍ 73 പ്രസിദ്ധീകരണങ്ങളുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍ ആണെന്നും വാര്‍ത്താവിതരണ മന്ത്രി ഷെയ്ഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍സബാഹ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.