Currency

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്റെ പേരിലുള്ള തട്ടിപ്പിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Thursday, February 2, 2017 2:45 pm

സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും പെട്ടന്ന് ശരിയാക്കുന്നതിന് ഇന്ത്യയിലെ സര്‍വകലാശാലകള്‍/ ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ നല്‍കേണ്ട തുക എന്ന പേരിലാണ് തട്ടിപ്പുകാര്‍ ഇന്ത്യക്കാരില്‍ നിന്നു പണം തട്ടുന്നത്.

കുവൈത്ത് സിറ്റി: അറ്റസ്‌റ്റേഷന് അയയ്ക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും പെട്ടെന്ന് ശരിയാക്കാമെന്ന് പറഞ്ഞ് പണം തട്ടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും പെട്ടന്ന് ശരിയാക്കുന്നതിന് ഇന്ത്യയിലെ സര്‍വകലാശാലകള്‍/ ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ നല്‍കേണ്ട തുക എന്ന പേരിലാണ് തട്ടിപ്പുകാര്‍ ഇന്ത്യക്കാരില്‍ നിന്നു പണം തട്ടുന്നത്. ഇതിനെതിരെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്.

സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായി ബന്ധപ്പെട്ട സര്‍വകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും അയയ്‌ക്കേണ്ടതിനാല്‍ കാലതാമസം പതിവാണ്. എന്നാല്‍ ഈ കാലതാമസം ലഘൂകരിക്കാമെന്ന വാഗ്ദാനവുമായി സമീപിക്കുന്നവര്‍ വ്യാജന്മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. kuwaitembassyin@hotmail.com എന്ന ഇമെയില്‍ ഐഡിയാണ് ബന്ധപ്പെടാന്‍ നല്‍കുന്നത്. പണമയയ്‌ക്കേണ്ട വിവരങ്ങള്‍ ഇപ്രകാരവും: അക്കൗണ്ട് നമ്പര്‍ 7860201005987, പേര്: ലളിതന്‍പുയ, ബാങ്ക്: സിന്‍ഡിക്കറ്റ് ബാങ്ക്, ഐഎഫ്എസ്‌സി കോഡ്: SYNB0007960.

സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന് ബാങ്ക് വഴി പണമടയ്ക്കാന്‍ ആവശ്യപ്പെടാറില്ലെന്നും ഇതുമായി കുവൈത്ത് എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x