
കുവൈത്ത് സിറ്റി: ആഘോഷറാലികളില് പങ്കെടുക്കുന്ന വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ആഫ്രിക്കന്‍ കപ്പ് ഫുടബോള്‍ മത്സരത്തില്‍ മൊറോക്കോയെ പരാജയപ്പെടുത്തിയ ഈജിപ്ത് ദേശീയ ടീമിന്റെ ആരാധകര്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ ജാഥ നടത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
ആഹഌദപ്രകടനം നടത്തിയ ജാഥക്കാര് റോഡ് കയ്യേറിയത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഏത് തരം ആഘോഷം സംഘടിപ്പിക്കുന്നതിനും വിദേശികള്‍ക്ക് പരിമിതികളുണ്ടെന്നും റോഡുകളില്‍ യാത്രാ തടസമുണ്ടാക്കുന്ന തരത്തില്‍ റാലികളും പ്രകടനങ്ങളും നടത്തുന്നവരെ നാടുകടത്താന്‍ നിയമമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.