ഹൗസിങ് അലവന്‍സ് വെട്ടിക്കുറച്ച നടപടിക്കെതിരെ കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയത്തിലെ വിദേശി അധ്യാപകര്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയെ സമീപിക്കാന്‍ ഒരുങ്ങുന്നു.
കുവൈറ്റ് സിറ്റി: ഹൗസിങ് അലവന്‍സ് വെട്ടിക്കുറച്ച നടപടിക്കെതിരെ കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയത്തിലെ വിദേശി അധ്യാപകര്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അധ്യാപകരെ സ്വദേശികള്‍ എന്നും വിദേശികള്‍ എന്നും തരം തിരിക്കുകയും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നാണ് അധ്യാപകർ ആരോപിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് വിദേശ അധ്യാപകരുടെ താമസ അലവന്‍സ് 150 ദീനാറില്‍നിന്ന് 60 ദീനാറായി വെട്ടിക്കുറക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്‍ ഉത്തരവിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.