സൈബീരിയന്‍ ഹൈ' എന്ന കാലാവസ്ഥ പ്രതിഭാസമാണ് ഒമാന്‍, യു.എ.ഇ. ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചതെന്നും ചിലയിടങ്ങളില്‍ മഞ്ഞുപെയ്യാന്‍ ഇടയാക്കിയതെന്നും ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം കാലാവസ്ഥ ഡയറക്ടറേറ്റ് മേധാവി ആദില്‍ ദഹാം പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ അനുഭവപ്പെടുന്നത് 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തണുപ്പെന്ന് കാലാവസ്ഥ കേന്ദ്രം. ‘സൈബീരിയന്‍ ഹൈ’ എന്ന കാലാവസ്ഥ പ്രതിഭാസമാണ് ഒമാന്‍, യു.എ.ഇ. ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചതെന്നും ചിലയിടങ്ങളില്‍ മഞ്ഞുപെയ്യാന്‍ ഇടയാക്കിയതെന്നും ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം കാലാവസ്ഥ ഡയറക്ടറേറ്റ് മേധാവി ആദില്‍ ദഹാം പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് യൂറേഷ്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് വന്‍ തോതില്‍ രൂപപ്പെടുന്ന തണുത്ത വരണ്ട കാറ്റാണ് ഈ പ്രതിഭാസത്തിന് കാരണം.
കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില ഏഴ് ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. കാറ്റിന്റെ വേഗതയും കൂടിയതോടെ രാജ്യം കൊടും തണുപ്പിലായി. 1964 ജനുവരി 20നാണ് ഇതിന് മുമ്പ് ബഹ്‌റൈനില്‍ ശക്തമായി അനുഭവപ്പെട്ടത്. അന്ന് ‘സൈബീരിയന്‍ ഹൈ’ 10 ദിവസമാണ് നീണ്ടുനിന്നത്. ഫെബ്രുവരി എട്ടോടെ, കാലാവസ്ഥ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.