ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ ഇല്ലാതെ തന്നെ, വാണിജ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആയുധങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാനാകും.
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള സാങ്കേതിക വിദ്യയും ആയുധങ്ങളും കൈമാറാനുള്ള കയറ്റുമതി നിയന്ത്രണനിയമം അമേരിക്ക ഭേദഗതി ചെയ്തു. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ ഇല്ലാതെ തന്നെ, വാണിജ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആയുധങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാനാകും.
ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയാക്കിയുള്ള അമേരിക്കയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കയറ്റുമതി നിയന്ത്രണനിയമത്തിലെ ഭേദഗതി. വാലിഡേറ്റഡ് എന്‍ഡ് യൂസര്‍ (വി.ഇ.യു.) അനുമതി ലഭിക്കുന്നതോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, അമേരിക്കന്‍ കമ്പനികള്‍ക്ക് സൈനികോപകരണങ്ങളുടെ നിര്‍മാണം നടത്താന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.