Currency

സൗജന്യ ഭക്ഷണം പൊതിഞ്ഞെടുക്കുന്നു; എയർഇന്ത്യ ജീവനക്കാർക്കെതിരെ ലണ്ടണിലെ ഹോട്ടൽ

സ്വന്തം ലേഖകൻWednesday, February 8, 2017 8:42 pm

എന്നാൽ യഥാർത്ഥ വസ്തുത മറ്റൊന്നാണെന്നാണ് ജീവനക്കാർ പറയുന്നത്.

ലണ്ടൺ: എയർഇന്ത്യ ജീവനക്കാർ സൗജന്യമായി ലഭിക്കുന്ന ഭക്ഷണം പൊതിഞ്ഞെടുത്ത് കൊണ്ടുപോകുന്നെന്ന ആരോപണവുമായി ലണ്ടണിലെ റസ്റ്റോറണ്ട്. സ്‌റ്റോറന്റില്‍ ലഭിക്കുന്ന സൗജന്യ ഭക്ഷണം ജീവനക്കാര്‍ പൊതിഞ്ഞ് പുറത്തു കൊണ്ടുപോവുകയാണെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇന്‍ ഫ്‌ളൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് മാനേജര്‍ എയർഇന്ത്യ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നാണ് അറിയിപ്പ്.

എന്നാൽ യഥാർത്ഥ വസ്തുത മറ്റൊന്നാണെന്നാണ് ജീവനക്കാർ പറയുന്നത്. എല്ലാ ദിവസവും രാവിലെ 6.30 അല്ലെങ്കില്‍ 7.30 സമയങ്ങളിലാണ് തങ്ങൾ ലണ്ടനിൽ എത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. 14-15 മണിക്കൂര്‍ നീണ്ട യാത്ര ആയതിനാല്‍ എല്ലാവരും ക്ഷീണിതരായിരിക്കും. രണ്ട് ദിവസം ലഭിച്ചിരുന്ന വിശ്രമം ഇപ്പോള്‍ വെറും 26 മണിക്കൂര്‍ മാത്രമേയുള്ളു. അതുകൊണ്ട് തന്നെ അടുത്ത യാത്രയ്ക്ക് മുമ്പ് വിശ്രമിക്കാനാകും കൂടുതല്‍ പേരും ശ്രമിക്കുക. ഇതിനിടയില്‍ പിന്നീട് കഴിക്കാനായി ഭക്ഷണം എടുത്ത് വെക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x