സൂഖ് വാഖിഫ്, അല്‍ ഹിലാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്തിടെ പ്രവാസികളുടെ പണം മോഷ്ടിക്കപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഖ് വാഖിഫിന് സമീപത്തുവെച്ച് ഏഷ്യന്‍ പ്രവാസിയുടെ പക്കല്‍നിന്ന് 7500 റിയാല്‍ അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്.
ദോഹ: നിരത്തുകളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നു. സൂഖ് വാഖിഫ്, അല്‍ ഹിലാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്തിടെ പ്രവാസികളുടെ പണം മോഷ്ടിക്കപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഖ് വാഖിഫിന് സമീപത്തുവെച്ച് ഏഷ്യന്‍ പ്രവാസിയുടെ പക്കല്‍നിന്ന് 7500 റിയാല്‍ അടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. പ്രവാസിയെ മര്‍ദിച്ച ശേഷമാണ് പേഴ്സ് മോഷ്ടിച്ചത്.
ഗള്‍ഫ് സിനിമ സിഗ്നലിന് സമീപം സമാനമായ സംഭവമുണ്ടായപ്പോള്‍ മോഷ്ടാവിന്റെ കൈയില്‍ നിന്ന് ഇന്ത്യന്‍ പ്രവാസി രക്ഷപ്പെടുകയായിരുന്നു. എ.ടി.എമ്മില്‍നിന്ന് പണമെടുത്തശേഷം വാഹനം പാര്‍ക്ക്ചെയ്ത സ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ് ഇന്ത്യന്‍ പ്രവാസിക്ക് നേരെ മോഷ്ടാവിന്റെ ആക്രമണം ഉണ്ടായത്.
കൂടാതെ ദോഹ ബസ് സ്റ്റേഷനു സമീപവും മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ച് വരുന്നുണ്ട്. വൈകുന്നേരങ്ങളിലാണ് പല നിരത്തുകളിലും മോഷ്ടാക്കളുടെ ശല്യം കൂടുതലായുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.