ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഈ ആഴ്ചയില്‍ നടത്തിയ വ്യാപക പരിശോധനയില്‍ രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിയ നൂറുകണക്കിനു പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
വാഷിങ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി തുടങ്ങി. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ഈ ആഴ്ചയില്‍ നടത്തിയ വ്യാപക പരിശോധനയില്‍ രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിയ നൂറുകണക്കിനു പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ചിക്കാഗോ, ഓസ്റ്റിന്‍, അറ്റ്‌ലാന്റ തുടങ്ങിയ വിവിധ നഗരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 160ഓളം പേരെ ലോസ് ആഞ്ചല്‍സില്‍ നിന്ന് മാത്രം അറസ്റ്റ് ചെയ്തപ്പോള്‍ ഇതില്‍ 75 ശതമാനവും മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിന് അറസ്റ്റിലായവരാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കുറച്ച് പേര്‍ മാത്രമാണ് രേഖകളില്ലാത്തതിന് പിടിയിലായതെന്നാണ് അധികൃതരുടെ വിശദീകരണം. അനധികൃത കുടിയേറ്റക്കാരെ തടയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.