Currency

അണക്കെട്ട് ദുര്‍ബലമായി, കാലിഫോര്‍ണിയയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Monday, February 13, 2017 11:30 am

ഡാമിന്റെ സമീപത്തുള്ള യുബാസിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ഇവിടെ താമസിക്കുന്നവരില്‍ 13 ശതമാനം ഇന്ത്യന്‍ വംശജരുണ്ട്. ഒറോവല്ലി അണക്കെട്ടിന് അമ്പത് വര്‍ഷം പഴക്കമാണുള്ളത്.

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ ഒറോവല്ലി അണക്കെട്ട് ദുര്‍ബലമായതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. അണക്കെട്ടിലെ എമര്‍ജന്‍സി സ്പില്‍വേ ഏതു നിമിഷവും പൊട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

നാളുകള്‍ നീണ്ടുനിന്ന വരള്‍ച്ചയ്ക്ക് ശേഷം കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് കാലിഫോര്‍ണിയയില്‍ ഉണ്ടായത്. തുടര്‍ന്ന് അണക്കെട്ട് നിറഞ്ഞ് പരിധി കവിഞ്ഞതോടെ വെള്ളം പുറത്തുവിട്ടപ്പോഴാണ് സ്പില്‍വേയില്‍ തകര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.

ഡാമിന്റെ സമീപത്തുള്ള യുബാസിറ്റിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ഇവിടെ താമസിക്കുന്നവരില്‍ 13 ശതമാനം ഇന്ത്യന്‍ വംശജരുണ്ട്. ഒറോവല്ലി അണക്കെട്ടിന് അമ്പത് വര്‍ഷം പഴക്കമാണുള്ളത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാന സ്പില്‍വേയിലൂടെ സെക്കന്‍ഡില്‍ 100,000 ഘനയടി വെള്ളമാണ് സമീപത്തെ തടാകത്തിലേക്ക് ഒഴുക്കിവിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x