പ്രവാസികള്‍ക്കായുള്ള പെന്ഷന് പദ്ധതി മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പെന്ഷന് പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന കാരണത്തലാണ് മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) പദ്ധതി നിര്‍ത്തലാക്കുന്നത്. മന്മോഹന് സര്‍ക്കാര്‍ തുടങ്ങിവെച്ച പെന്ഷന് പദ്ധതിയാണ് അവസാനിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായുള്ള പെന്ഷന് പദ്ധതി മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പെന്ഷന് പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന കാരണത്തലാണ് മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) പദ്ധതി നിര്‍ത്തലാക്കുന്നത്. മന്മോഹന് സര്‍ക്കാര്‍ തുടങ്ങിവെച്ച പെന്ഷന് പദ്ധതിയാണ് അവസാനിപ്പിക്കുന്നത്.
ഏഴു ദശലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, പ്രവാസി പെന്ഷന് പദ്ധതിയില്‍ ചേര്‍ന്നവരുടെ എണ്ണം 300ല്‍ താഴെ മാത്രമാണ്. ഇത്രയും പേരെ വെച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.