കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് തിരിച്ച് വീടുകളിലേക്ക് മടങ്ങാം. ഡാമിലെ ജലനിരപ്പ് കുറച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചത്. അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കാലിഫോര്‍ണിയ: തകര്‍ച്ചഭീഷണി നേരിടുന്ന കാലിഫോര്‍ണിയയിലെ ലെയ്ക് ഒറോവില്ല ഡാമിന് പരിസരത്തെ ജനങ്ങളെ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് തിരിച്ച് വീടുകളിലേക്ക് മടങ്ങാം. ഡാമിലെ ജലനിരപ്പ് കുറച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചത്. അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഡാമിന്റെ സ്പില്‍വേ തകര്‍ന്നതിനെത്തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ 1,80,000 പേരെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. ഡാമിന് താഴെയുള്ള നഗരങ്ങള്‍ വെളളത്തിനടിയിലാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു വ്യാപകമായ ഒഴിപ്പിക്കല്‍. എന്നാല്‍ ഡാമിലെ ജലനിരപ്പ് കുറച്ച് അപകടസാധ്യത ഒഴിവാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 2830 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് കുറയ്ക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.