Currency

സൗദിയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകളുടെ എണ്ണം ക്രമീകരിച്ചു

സ്വന്തം ലേഖകൻFriday, February 17, 2017 8:54 pm

വിദേശികള്‍ക്ക് പ്രീപെയ്ഡ് സിമ്മുകള്‍ പരമാവധി രണ്ട് എണ്ണം മാത്രമാക്കിയിട്ടുണ്ട്. പോസ്റ്റ്‌പെയ്ഡ് സിമ്മുകള്‍ പരമാവധി പത്തെണ്ണം വരെ ഉപയോഗിക്കാനാകും.

റിയാദ് : സൗദിയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈല്‍ സിമ്മുകളുടെ പരിധി സൗദി ടെലികോം അതോറിറ്റി ക്രമീകരിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്തമായിട്ടാണ് ക്രമീകരണം.

വിദേശികള്‍ക്ക് പ്രീപെയ്ഡ് സിമ്മുകള്‍ പരമാവധി രണ്ട് എണ്ണം മാത്രമാക്കിയിട്ടുണ്ട്. പോസ്റ്റ്‌പെയ്ഡ് സിമ്മുകള്‍ പരമാവധി പത്തെണ്ണം വരെ ഉപയോഗിക്കാനാകും. സ്വദേശികള്‍ക്ക് പരമാവധി പത്ത് പ്രീപെയ്ഡ് സിമ്മുകൾ വരെ ഉപയോഗിക്കാം. പോസ്റ്റ് പെയ്ഡ് സിമ്മുകൾ പരമാവധി 40 എണ്ണം വരെയും.

പുതിയ നിര്‍ദ്ദേശം പുതിയ സിമ്മുകള്‍ക്ക് മാത്രമെ ബാധകമാവുകയുള്ളൂ. നേരത്തെ എടുത്തിട്ടുള്ള സിമ്മുകള്‍ക്ക് ഈ തീരുമാനം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. പ്രവര്‍ത്തന രഹിതമായ സിമ്മുകള്‍ ക്യാന്‍സല്‍ ചെയ്യുവാനും പ്രവര്‍ത്തനം ക്ഷമതയുള്ള സിമ്മുകള്‍ പകരം എടുക്കുവാനും സാധിക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x