Currency

ചെറുകിട, ഇടത്തരം വ്യവസായ പദ്ധതികളില്‍ 100% വിദേശ റിക്രൂട്ടിങ്ങിന് അനുമതി

സ്വന്തം ലേഖകന്‍Monday, February 20, 2017 9:18 am

ഒരു വര്‍ഷം മുമ്പ് ലൈസന്‍സ് ലഭിച്ചവര്‍ക്കും, 100 ശതമാനം തൊഴിലാളികളെ വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യാന്‍ ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭ്യമാകും.

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ എണ്ണം പൗരന്‍മാരുടെതിനേക്കാള്‍ വര്‍ധിച്ചിരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ചെറുകിട, ഇടത്തരം വ്യവസായ പദ്ധതികളില്‍ മുഴുവന്‍ തൊഴിലാളികളെയും വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യാന്‍ അനുമതി. തൊഴില്‍ സാമൂഹികകാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍സബീഹാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ഏത് തരം വ്യവസായമാണെന്നതിന് അനുസരിച്ചായിരിക്കും വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കുക.

ഒരു വര്‍ഷം മുമ്പ് ലൈസന്‍സ് ലഭിച്ചവര്‍ക്കും, 100 ശതമാനം തൊഴിലാളികളെ വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യാന്‍ ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭ്യമാകും. എന്നാല്‍ ചെറുകിട, ഇടത്തരം പദ്ധതികളില്‍ 10 തൊഴിലാളികളെ വരെ നിയമിക്കാന്‍ സംരംഭകര്‍ക്ക് അവകാശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x