252,800 പേർ കുവൈറ്റ് പൗരന്മാർ ആകുമ്പോൾ 85,670 പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരിൽ 74 ശതമാനം പേരും സ്വദേശികളെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം തുടക്കത്തിൽ രാജ്യത്ത് 338,400 പേരാണ് പൊതുമേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 252,800 പേർ കുവൈറ്റ് പൗരന്മാർ ആകുമ്പോൾ 85,670 പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
രാജ്യത്തെ പൊതുമേഖല ജീവനക്കാരിൽ 56 ശതമാനവും സ്ത്രീകളാണ്. 191,000 സ്ത്രീകൾ പൊതുമേഖലയിൽ ജോലി ചെയ്യുമ്പോൾ പുരുഷന്മാരുടെ എണ്ണം 151,000 ആണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പൊതുമേഖല ജീവനക്കാരിൽ 31,180 പേരാണ് അറബ് വംശജരല്ലാത്തവർ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.