Currency

കുവൈത്തില്‍ വിലവര്‍ധനയ്‌ക്കെതിരായ ബില്‍ സമിതി അംഗീകരിച്ചു

സ്വന്തം ലേഖകന്‍Tuesday, February 21, 2017 9:14 pm

കുവൈത്ത് സിറ്റി: പെട്രോള്‍ വിലയും അവശ്യസേവനനിരക്കും വര്‍ധിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പാര്‍ലമെന്റിന്റെ ധനസാമ്പത്തിക കാര്യസമിതി. അവശ്യവസ്തുക്കളുടെയും പൊതുസേവനത്തിനുമുള്ള നിരക്കുകള്‍ പാര്‍ലമെന്റിന്റെ അനുമതി കൂടാതെ വര്‍ധിപ്പിക്കരുതെന്നു നിര്‍ദേശിക്കുന്ന ബില്‍ സമിതി അംഗീകരിച്ചതായും സമിതി പ്രതിനിധി സഫാ അല്‍ ഹാഷിം അറിയിച്ചു.

മേയ് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്കുവര്‍ധനയും സെപ്റ്റംബറില്‍ നിലവില്‍ വന്ന പെട്രോള്‍ വില വര്‍ധനയും റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

എംപിമാരില്‍ പലരുടെയും താല്‍പര്യം നിരക്ക് വര്‍ധന ഒഴിവാക്കണമെന്നതാണെന്നതിനാല്‍ സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റ് അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം കരുതുന്നത്. അതേസമയം പാര്‍ലമെന്റ് അംഗീകരിച്ചാലും നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിരാകരണം പിന്നീട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ മറികടക്കാന്‍ പാര്‍ലമെന്റിനും സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x