Currency

കുവൈറ്റിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് എല്ലാ തസ്തികകളിൽ വിദേശികളെ നിയമിക്കാം

സ്വന്തം ലേഖകൻWednesday, February 22, 2017 7:00 am

സ്വദേശി സംവരണ നിയമത്തിൽ നിന്ന് ചെറുകിട ഇടത്തരം സംരഭങ്ങളെ ഒഴിവാക്കിയതായി കുവൈറ്റ്.

കുവൈറ്റ് സിറ്റി: സ്വദേശി സംവരണ നിയമത്തിൽ നിന്ന് ചെറുകിട ഇടത്തരം സംരഭങ്ങളെ ഒഴിവാക്കിയതായി കുവൈറ്റ്. ഇത്തരം സ്ഥാപനങ്ങളിൽ എല്ലാ തസ്തികകളിലും വിദേശികളെ നിയമിക്കാൻ അനുവദിക്കുമെന്നും നവ സരംഭകർക്ക് സർക്കാർ എല്ലാവിധ സഹായവും ലഭ്യമാക്കുമെന്നും തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിൽ 25 ൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ മൊത്തം തസ്തികകളുടെ നിശ്ചിത ശതമാനം സ്വദേശി ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നാണ് നിലവിലെ നിയമം. സംവരണ നിബന്ധന പാലിക്കാത്ത കമ്പനികളുടെ ഇടപാടുകൾ മരവിപ്പിക്കാനും പിഴ ഈടാക്കാനും സ്വകാര്യ തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്.

യുവാക്കളെ കൂടുതലായി ബിസിനസ് മേഖലയിലേക്ക് ആകർഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് സംവരണ നിബന്ധനയിൽ ഇളവ് പ്രഖ്യാപിച്ചത്. കമ്പനി ഏത് മേഖലയിലാണോ ആ മേഖലയിലെ വിദേശ ഉദ്യോഗ്ഗാർത്ഥികളെ മാത്രമാണ് നിയമിക്കാൻ അനുവദിക്കുക. . വിദേശ റിക്രൂട്മെന്‌റുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡങ്ങളെല്ലാം പാലിക്കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x