Currency

കുടിയേറ്റ വിരുദ്ധ നടപടി: യുഎസില്‍ മൂന്നുലക്ഷം ഇന്ത്യക്കാര്‍ പുറത്താകും

സ്വന്തം ലേഖകന്‍Thursday, February 23, 2017 6:13 pm

കുടുംബാംഗങ്ങള്‍ക്കു താമസരേഖകളോ പൗരത്വമോ ഉണ്ടെങ്കിലും സ്വന്തമായി രേഖകളില്ലാതെ വര്‍ഷങ്ങളായി യുഎസില്‍ കഴിയുന്നവരും ഇതോടെ പ്രതിസന്ധിയിലാകും. മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണു മതിയായ രേഖകളില്ലാത്ത യുഎസിലുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

വാഷിങ്ടണ്‍: യുഎസിലെ 1.1 കോടി കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യക്കാര്‍ക്കും തിരിച്ചടി. മതിയായ രേഖകളില്ലാതെ യുഎസില്‍ താമസിപ്പിക്കുന്നവരെ പുറത്താക്കാനാണ് തീരുമാനം. മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ വംശജരെ ഇത് പ്രതികൂലമായി ബാധിക്കും.

കുടിയേറ്റനിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടാല്‍ സ്വരാജ്യത്തേക്കു മടക്കി അയയ്ക്കും. കുടുംബാംഗങ്ങള്‍ക്കു താമസരേഖകളോ പൗരത്വമോ ഉണ്ടെങ്കിലും സ്വന്തമായി രേഖകളില്ലാതെ വര്‍ഷങ്ങളായി യുഎസില്‍ കഴിയുന്നവരും ഇതോടെ പ്രതിസന്ധിയിലാകും. മൂന്നു ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണു മതിയായ രേഖകളില്ലാത്ത യുഎസിലുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

അതേസമയം ഉറ്റവര്‍ ഒപ്പമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണെങ്കില്‍ അഭയത്തിന് അപേക്ഷിക്കാം. സ്വരാജ്യത്തു പീഡനത്തിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടാലും നടപടിയില്‍ നിന്ന് ഒഴിവായേക്കും. എന്നാല്‍, കൂട്ടത്തോടെ പുറത്താക്കല്‍ ഉണ്ടാകില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x