
കുവൈറ്റ് സിറ്റി: പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് പുതിയ നിയമവുമായി കുവൈറ്റ്. മാതാപിതാക്കള്‍ രണ്ടുപേരും രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രം കുട്ടികളുടെ വിസ പുതുക്കി നല്‍കിയാല്‍ മതിയെന്ന തീരുമാനമാണ് കുവൈറ്റ് നടപ്പിലാക്കാൻ ആലോചിക്കുന്നത്. വനിത ഡോക്ടര്‍മാര്‍, അധ്യാപികമാര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവ് നൽകുമെന്നുമാണ് റിപ്പോർട്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള താമസകാര്യ ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആര്‍ട്ടിക്കിള്‍ 22നമ്പര്‍ വിസയിലുള്ളവരെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. നിയമാനുസൃതമായ താമസ വിസയുള്ള മാതാപിതാക്കള്‍ കുട്ടികളുടെ റസിഡന്‍സി പുതുക്കുന്ന വേളയില്‍ രാജ്യത്ത് ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ.
ഇതോടൊപ്പം കുവൈറ്റിലുള്ള വിദേശി തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചാല്‍ ഭാര്യയുടെ കുടുംബ വിസ പുതുക്കി നല്‍കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഭാര്യ വിദേശത്താണെങ്കിൽ കുടുംബവിസപ്രകാരം രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.